മിസോറം ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്, സ്ഥാനമോഹങ്ങളൊന്നുമില്ല: പാർട്ടിയെ ആശങ്കയിലാക്കി കുമ്മനം

Webdunia
തിങ്കള്‍, 28 മെയ് 2018 (08:29 IST)
മിസോറം ഗവർണർ പദവി ഏറ്റെടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേന്ദ്ര നേതാക്കളെ നേരിൽക്കണ്ടാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനാണ് ആഗ്രഹം, ഒരു സ്ഥാനവും മോഹിച്ചിട്ടില്ല എന്ന് മാധ്യമങ്ങാളോട് പ്രതികരിച്ചു.
 
അതേസമയം, മിസോറം ഉത്തരവ് നിരസിക്കില്ലെന്നും സൂചനയുണ്ട്. ഗവർണർ നിർഭയ് ശർമ ഈ മാസം 28-ന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കുമ്മനത്തെ മിസോറം ഗവർണറായി നിയമിച്ച് രാഷ്‌ട്രപതി ഉത്തരവിറക്കിയത്.
 
2015-ൽ സംഘപരിവാർ സംഘടനയുടെ നേതൃത്വത്തിൽ നിന്ന കുമ്മനത്തെ അപ്രതീക്ഷിതമായാണ് ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. അതുപോലെ തന്നെയാണ് ഈ ഗവർണർ സ്ഥാനവും. കുമ്മനം ഈ ഗവർണർ സ്ഥാനം സ്വീകരിക്കുകയാണെങ്കിൽ ഇതോടെ 18-മത്തെ മലയാളി ഗവർണറായി മാറും.

അനുബന്ധ വാര്‍ത്തകള്‍

Next Article