കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ കവച്ച നടത്തിയ കേസില്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു. സംഭവത്തില്‍ സമീപവാസികള്‍ ഉള്‍പ്പെടെ ആറുപേരെ പോരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നോ നാളെയോ പ്രതികളെ അറസ്റ്റ് ചെയ്‌തേക്കുമെന്നും പൊലീസ് പറഞ്ഞു.
ബാങ്കിന്റെ വിശ്വാസ്യത തകര്‍ക്കാനായിരുന്നു കവര്‍ച്ചയെന്നാണ് പൊലീസ് നിഗമനം.പ്രതികള്‍ കടന്നുകളയാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതുകൂടാതെ ചൗക്കി പ്രദേശത്ത് നാലംഗസംഘം താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിലരുടെ വീടുകളില്‍ പോലീസ് പരിശോധനയും നടത്തി.