സംസ്ഥാനത്ത് തെരുവുനായ്ക്കളെ വന്ധീകരിക്കും‍; ഇതു സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കുമെന്നും മന്ത്രി കെടി ജലീല്‍

Webdunia
ശനി, 20 ഓഗസ്റ്റ് 2016 (11:30 IST)
സംസ്ഥാനത്ത് തെരുവുനായ്ക്കളെ വന്ധീകരിക്കുമെന്ന് മന്ത്രി കെടി ജലീല്‍. ഇതു സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ വൃദ്ധ മരിച്ചിരുന്നു. ഈ സംഭവത്തില്‍ പ്രതികരിക്കുമ്പോള്‍ ആയിരുന്നു മന്ത്രി നയം വ്യക്തമാക്കിയത്.
 
ആക്രമണകാരികളായ നായ്‌ക്കളെ കൊല്ലാൻ നിയമം തടസമില്ല. ഒരു നായയ്ക്ക് 2,000 രൂപ നിരക്കിൽ വന്ധ്യംകരണത്തിന് തുക നൽകുമെന്നും മന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയോടെ ആയിരുന്നു പുല്ലുവിള കടല്‍ത്തീരത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് കരുംകുളം പുല്ലുവിള ചെമ്പകരാമന്‍തുറയില്‍ ശിലുവമ്മ മരിച്ചത്.
Next Article