കെഎസ്ആര്‍ടിസി ഇന്നുമുതല്‍ പഴയരീതിയിലേക്ക്; അടുത്താഴ്ചയോടെ പൂര്‍ണതോതില്‍ സര്‍വീസ് ആരംഭിക്കും

ശ്രീനു എസ്
വെള്ളി, 18 ഡിസം‌ബര്‍ 2020 (07:39 IST)
തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിര്‍ത്തിവെച്ചിരുന്ന കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വ്വീസുകളും വെള്ളിയാഴ്ച  മുതല്‍ പുനഃരാരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് അറിയിച്ചു. ഇതിന് വേണ്ടി എല്ലാ യൂണിറ്റ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 
 
എന്നാല്‍ ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിര്‍ത്തുമെന്നും സിഎംഡി അറിയിച്ചു. അടുത്ത ആഴ്ചയോടെ പൂര്‍ണതോതില്‍ സര്‍വ്വീസ് ആരംഭിക്കാനുമെന്നാണ് കെഎസ് ആര്‍ടിസി പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article