ഓണം കഴിഞ്ഞു അന്യസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്കായി 23 വരെ കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസ്

എ കെ ജെ അയ്യർ

ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (13:21 IST)
തിരുവനന്തപുരം : നിലവിലെഓണ ഡോത്തിരക്ക് പ്രമാണിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തമിഴ്‌നാട്, കര്‍ണ്ണാടക 
സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവര്‍ക്ക് 23 വരെ പ്രത്യേക സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 
 
സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്ക് 60 ബസുകള്‍ സര്‍വീസ് നടത്തും. എന്നാല്‍ കൂടുതല്‍ യാത്രക്കാരുണ്ടെങ്കില്‍ അധിക സര്‍വീസുകളും നടത്തും. കെ.എസ്.ആര്‍.ടി.സിയുടെ www.onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയും ENTE KSRTC NEO OPRS എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
 
ഇപ്പോള്‍ സ്ഥിരമായി സര്‍വീസ് നടത്തുന്ന സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് എസി, നോണ്‍ എസി, ഡിലക്സ് ബസുകള്‍ തുടര്‍ന്നും സര്‍വീസ് നടത്തും. അധിക സര്‍വീസ് നടത്തിനായി സുല്‍ത്താന്‍ ബത്തേരി, മൈസൂരു, ബംഗളൂരു, സേലം, പാലക്കാട് ഡിപ്പോകളില്‍ അധികമായി ബസുകളും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍