ഓണാഘോഷത്തിനിടെ അപകടമരണങ്ങള്‍ നിരവധി; മംഗലപുരത്ത് അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (13:16 IST)
ഓണാഘോഷത്തിനിടെ അപകടമരണങ്ങള്‍ നിരവധി. മംഗലപുരത്ത് അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. മംഗലപുരം ശാസ്തവട്ടം സ്വദേശി ഷൈജു (45) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5 മണിയ്ക്കാണ് അപകടമുണ്ടായത്. ശാസ്തവട്ടത്തെ ക്ലബിലെ ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞ് കയറുകയായിരുന്നു. 
 
അപകടത്തില്‍ മരിച്ച ഷൈജു ക്ലബിലെ ഓണാഘോഷം കാണാനെത്തിയതായിരുന്നു. മൂന്ന് പേരായിരുന്നു ബൈക്കില്‍ സഞ്ചരിച്ചിരുന്നത്. അപകടത്തെ തുടര്‍ന്ന് ദൂരേയ്ക്ക് തെറിച്ചു വീണ ഷൈജുവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കോടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷന്‍ രാജിനും അപകടത്തില്‍ ഗുരുതര പരിക്കുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍