അച്ചടക്കലംഘനം നടത്തിയതിന് നാല് കെഎസ്ആര്‍ടിസി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 15 നവം‌ബര്‍ 2023 (08:44 IST)
അച്ചടക്കലംഘനം നടത്തിയതിന് നാല് കെഎസ്ആര്‍ടിസി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. ജിജി.വി ചേലപ്പുറം, അനില്‍ ജോണ്‍, വിഷ്ണു എസ്.നായര്‍, ബി. വിജയന്‍പിള്ള എന്നിവര്‍ക്കെതിരെയാണ് നടപടി.
 
പോക്സോ കേസില്‍പ്പെട്ടതാണ് പെരുമ്ബാവൂര്‍ യൂണിറ്റിലെ കണ്ടക്ടര്‍ ജിജി.വി ചേലപ്പുറത്തിനെതിരെ നടപടിക്ക് കാരണം. കൊല്ലം കായംകുളം സര്‍വീസില്‍ ഒരു യാത്രക്കാരിക്കു ടിക്കറ്റ് നല്‍കാതെ സൗജന്യയാത്ര അനുവദിച്ചതാണ് പുനലൂര്‍ യൂണിറ്റിലെ കണ്ടക്ടര്‍ അനില്‍ ജോണിനെതിരെയുളള കുറ്റം. കോതമംഗലം യൂണിറ്റിലെ ജീവനക്കാരുടെ മുറിയില്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയതിനാണ് കണ്ടക്ടര്‍ വിഷ്ണു എസ്. നായര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article