45 ശതമാനം അംഗപരിമിതിയുള്ളവര്‍ക്കും ഇനി സൗജന്യ നിരക്കില്‍ ബസ് യാത്ര

സിആര്‍ രവിചന്ദ്രന്‍
ശനി, 15 ഒക്‌ടോബര്‍ 2022 (19:53 IST)
45 ശതമാനം വരെ അംഗ പരിമിതിയുള്ളവര്‍ക്ക് ബസുകളില്‍ ഇനിമുതല്‍ യാത്രാ പാസ്സ് അനുവദിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ സംഘടിപ്പിച്ച വാഹനീയം അദാലത്തില്‍ തളിപ്പറമ്പ് സ്വദേശിനി സല്‍മാബിയുടെ അപേക്ഷ പരിഗണിച്ചാണ് മന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. ഇതുവരെ 50 ശതമാനം അംഗപരിമിതിയുള്ളവര്‍ക്കായിരുന്നു പാസ് അനുവദിച്ചിരുന്നത്.
 
ഭര്‍ത്താവ് ഫിറോസ് ഖാന് വേണ്ടി ഈ അപേക്ഷയുമായി സല്‍മാബി കഴിഞ്ഞ ഒന്നര വര്‍ഷമായി നിരന്തരം പരിശ്രമിക്കുകയായിരുന്നു. ഗതാഗതമന്ത്രി ആന്റണി രാജു കണ്ണൂരില്‍ എത്തുന്നതറിഞ്ഞ് സല്‍മാബി കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന വാഹനീയം അദാലത്തില്‍ പങ്കെടുത്ത് പരാതി നല്‍കി. സല്‍മാബി ഭര്‍ത്താവ് ഫിറോസ് ഖാന് വേണ്ടി നല്‍കിയ പരാതിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

അനുബന്ധ വാര്‍ത്തകള്‍

Next Article