പി.പി.ഇ. കിറ്റ് അഴിമതിക്കേസില്‍ മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണല്ലോ. പ്രാഥമികാന്വേഷണം നടത്തി കേസില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി നോട്ടീസ് അയച്ചുവെന്നാണ് ലോകായുക്ത അറിയിച്ചിരിക്കുന്നത്. ഈ കേസില്‍ കെ.കെ. ശൈലജ യേക്കാള്‍ ഉത്തരവാദിത്തമുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂട്ടുത്തരവാദിത്തം പരിഗണിച്ച് മുഖ്യമന്ത്രിയേയും ഈ കേസില്‍ പ്രതിയാക്കി വിചാരണയ്ക്ക് വിധേയനാക്കണം.
കെ.കെ. ശൈലജക്ക് കൊവിഡ് കാലത്തെ സേവനം മുന്‍ നിര്‍ത്തി മാഗ്‌സസെ പുരസ്‌കാരം കൊടുക്കുന്നത് പാര്‍ട്ടി വിലക്കിയെന്ന് ഒരു വാര്‍ത്ത വന്നിരുന്നു. ഈ നേട്ടം വ്യക്തിപരമല്ല എന്നും സര്‍ക്കാരിന്റ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നുമാണ് അന്ന് സി.പി.എം. പറഞ്ഞ ന്യായം. എന്നും വൈകുന്നേരങ്ങളില്‍ നടത്തിയ കോവിഡ് പത്രസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി ആയിരുന്നല്ലോ നേട്ടക്കണക്കുകള്‍ വിശദീകരിച്ചിരുന്നത്. ശൈലജ അന്ന് നോക്കുകുത്തിയായിരുന്നുവല്ലൊ. അപ്പോള്‍ ഇടപാടുകളില്‍ മുഖ്യമന്ത്രി ക്കായിരിക്കുമല്ലോ ഉത്തരവാദിത്തം ! അഴിമതിക്കേസില്‍ ശ്രീമതി ശൈലജക്കു പങ്കുണ്ടെങ്കില്‍ മുഖ്യമന്ത്രിക്കും കൂട്ടുത്തരവാദിത്തമുണ്ട്.