കാട്ടാക്കടയിലെ മര്‍ദ്ദനത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എതിരെ ജാമ്യമില്ല വകുപ്പ് കൂടി ചേര്‍ത്ത് പോലീസ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (19:38 IST)
കാട്ടാക്കടയിലെ മര്‍ദ്ദനത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എതിരെ ജാമ്യമില്ല വകുപ്പ് കൂടി ചേര്‍ത്ത് പോലീസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ജാമ്യമില്ലാത്ത പ്രകാരം കേസ് എടുത്തത്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കാട്ടാക്കടയില്‍ മകള്‍ക്ക് മുന്നില്‍ വെച്ച് പിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചത്. രേഷ്മയുടെ സുഹൃത്ത് അഖിലയുടെയും മെഴിപ്രകാരമാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. 
 
പ്രതികള്‍ക്ക് ഏഴുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ കണ്‍സഷന്‍ ടിക്കറ്റ് എടുക്കാന്‍ എത്തിയതായിരുന്നു രേഷ്മയും പിതാവും. കോഴ്‌സ് സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ രേഷ്മയുടെ പിതാവിനെ മര്‍ദ്ദിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article