മദ്യം വാങ്ങാൻ പണം നൽകിയില്ല, തൃശൂരിൽ മകൻ അമ്മയെ തീകൊളുത്തി

ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (17:32 IST)
മദ്യം വാങ്ങാൻ പണം നൽകാത്തതിന് മകൻ അമ്മയെ തീകൊളുത്തി. തൃശൂർ പുന്നയൂർക്കുളം സ്വദേശി മനോജാണ് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രീമതിക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്.
 
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യം വാങ്ങാൻ പണം നൽകാത്തതിൽ ദേഷ്യപ്പെട്ട് 40കാരനായ മനോജ് അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മാനസിക പ്രശ്നങ്ങൾ നേരിടുന്ന മനോജ് ചികിത്സയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിന് പിന്നാലെ മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍