കൊല്ലത്ത് വീട്ടില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. ആത്മഹത്യ ചെയ്ത കോളേജില്‍ വിദ്യാര്‍ഥിയായ അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. വീട്ടില്‍ നോട്ടീസ് കണ്ട കോളേജ് വിദ്യാര്‍ത്ഥിനി റൂമില്‍ കയറി വാതില്‍ അടച്ച് ഇരിക്കുകയായിരുന്നു. ഏറെനേരം വിളിച്ചിട്ടും തുറക്കാതെ ആയതോടെ അയല്‍വാസികള്‍ എത്തി വാതില്‍ പൊളിച്ച് കടക്കുകയായിരുന്നു.