തിരുവനന്തപുരം നഗരത്തിലെ ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രധാന വാണിജ്യകേന്ദ്രങ്ങള്‍ എല്ലാറ്റിനേയും ഉള്‍ക്കൊള്ളൂന്ന 7 റൂട്ടുകളാണ് സിറ്റി സര്‍വ്വീസിനുള്ളത്. രൂപം മാറ്റിയ പഴയ ലോ ഫ്ലോർ ബസുകളാണ് ഇതിനായി ഉള്ളത്. ഇതിന്റെ ആദ്യ പരീക്ഷണഓട്ടം ഇന്ന് നടന്നു. സമയക്രമം, ബസ്സുകള്‍ പുതിയ റൂട്ടില്‍ ഗതാഗത കുരുക്കുണ്ടാക്കുമോ തുടങ്ങിയ കാര്യങ്ങളാണ് ഇന്ന് പരിശോധിച്ചത്. തിരക്കുള്ള ദിവസമുള്‍പ്പെടെ രണ്ട് പരീക്ഷണങ്ങള്‍ കൂടി നടത്തും.
പുതിയ സർക്കുലർ സർവീസ് വരുന്നതോടെ ഇനി യാത്രക്കാർക്ക് 50 രൂപക്ക് ഒരു ദിവസം നഗരത്തില്‍ എത്ര വേണമെങ്കിലും യാത്ര ചെയ്യാൻ സാധിക്കും. തലസ്ഥാന നഗരത്തിലെ പരീക്ഷണം വിജയിച്ചാല്‍ എറണാകുളം,കോഴിക്കോട് നഗരങ്ങളിലേക്കും സര്‍ക്കുലര്‍ സര്‍വ്വീസ് വ്യാപിപ്പിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.