2032 ഒളിമ്പിക്‌സിന് ബ്രിസ്‌ബെയ്‌ൻ വേദിയാകും: വേദിയാകുന്ന മൂന്നാമത് ഓസ്ട്രേലിയൻ നഗരം

ബുധന്‍, 21 ജൂലൈ 2021 (16:51 IST)
2032ലെ ഒളിമ്പിക്‌സിനുള്ള വേദിയായി ഓസ്ട്രേലിയൻ നഗരമായ ബ്രിസ്‌ബെയ്‌നിനെ തിരെഞ്ഞെടുത്തു. ബുധനാഴ്ച അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയാണ് (ഐ.ഒ.സി) പ്രഖ്യാപനം നടത്തിയത്.
 
മെൽബണിനും സിഡ്‌നിയ്ക്കും ശേഷം ഒളിമ്പിക്‌സിന് വേദിയാകുന്ന മൂന്നാമത്തെ ഓസ്ട്രേലിയൻ നഗരമാണ് ബ്രിസ്‌ബെയ്‌ൻ. അമേരിക്കയ്ക്ക് ശേഷം മൂന്ന് വ്യത്യസ്‌ത നഗരങ്ങളില്‍ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഓസ്‌ട്രേലിയ മാറി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍