‘കെഎസ്ആര്‍ടിസി പൂട്ടിക്കൂടേ?‘:ഹൈക്കോടതി

Webdunia
വെള്ളി, 30 മെയ് 2014 (15:05 IST)
നിരന്തരം നഷ്ടക്കണക്കുകള്‍ നിരത്തുന്നതില്‍ അരിശം‌പൂണ്ട് നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടിക്കൂടെയെന്ന് ഹീക്കോടതി. അടച്ചു പൂട്ടുകയൊ കഴിവുള്ളവരെ നടത്താന്‍ ഏല്‍പ്പിക്കുകയൊ ചെയ്യാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ബസ് യാത്രയ്ക്കുള്ള കുറഞ്ഞ നിരക്ക് ഏഴു രൂപയായി ഉയര്‍ത്തിയതിന്റെ ശാസ്ത്രീയ അടിത്തറ എന്താണെന്നും കോടതി ചോദിച്ചു. നിരക്ക് വര്‍ദ്ധനയ്ക്കെതിരെ എറണാകുളം സ്വദേശി അഡ്വക്കേറ്റ് ബേസില്‍ അട്ടിപ്പേറ്റ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ജസ്റ്റീസ് കെ.സുരേന്ദ്രന്റെ ഈ ചോദ്യങ്ങള്‍.

നഷ്ടം കാരണമാണ് നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കെഎസ്ആര്‍ടിസി നഷ്ടത്തിലാണെന്ന്എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു കോടതിയുടെ മറുപടി. ചാര്‍ജ് വര്‍ദ്ധനയില്‍ അപാകതയുണ്ടെങ്കിഷല്‍ ഗതാഗത സെക്രട്ടറി അത് പരിശോധിച്ച് പരിഹാരം കാണണം. ഇതിനായി രണ്ടു മാസത്തെ സമയം സമയം കോടതി അനുവദിച്ചു.