എറണാകുളത്ത് കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കവേ അപകടം; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 20 ഡിസം‌ബര്‍ 2022 (12:29 IST)
എറണാകുളത്ത് കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കവേയുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോട്ടപ്പാട് സ്വദേശിയും ബിഡിഎസ് വിദ്യാര്‍ത്ഥിയുമായ അശ്വിന്‍ എല്‍ദോസ് ആണ് മരിച്ചത്. കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്. കെഎസ്ആര്‍ടിസി ബസ്സിനെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. ബസ്സിനെ മറികടക്കുമ്പോള്‍ സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. 
 
പിന്നാലെ ബസിന്റെ പിന്‍ചക്രം അശ്വിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. റോഡിലെ പണികള്‍ സമീപത്താണ് പൂര്‍ത്തിയായത്. വെയിലേറ്റ് ടാര്‍ ഉരുകിയ അവസ്ഥയിലായിരുന്നതിനാലാണ് അപകടം ഉണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article