വൈദ്യുതി വകുപ്പെന്ന ‘മരണ‌വകുപ്പ്’; ജോലിക്കിടെ മരിച്ചത് 300-ല്‍ അധികം

Webdunia
വെള്ളി, 25 ജൂലൈ 2014 (09:26 IST)
വൈദ്യുതി വകുപ്പ് ‘മരണ‌വകുപ്പ്‘ ആയി മാറുന്നുവെന്ന് ആക്ഷേപം. ഒമ്പത് വര്‍ഷത്തിനുള്ളില്‍ ജോലിക്കിടെ മരിച്ചത് മുന്നൂറിലധികം ജീവനക്കാര്‍ മരിച്ചതായി ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. വൈദ്യുതാഘാതമേറ്റാണ് മിക്കമരണവും. മരിച്ചവരില്‍ അറുപതോളം കരാര്‍ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും ചാനല്‍ പുറത്തുവിട്ട രേഖകളില്‍ പറയുന്നു. ജോലി സുരക്ഷിതത്വം ഉറപ്പാക്കുന്നതിലെ അപാകതയാണ് പലപ്പോഴും മരണം വിളിച്ചു വരുത്തുന്നത്
 
2005 മുതല്‍ ഇക്കഴിഞ്ഞ ബുധനാഴ്ചവരെ മരിച്ചത് 318 ജീവനക്കാര്‍. ഇതില്‍ 260-പേരും മരിച്ചത് വൈദ്യുതാഘാതമേറ്റാണ്. .മരിച്ചവരില്‍ 152 സ്ഥിരം ജീവനക്കാരും 166 കരാര്‍ ജീവനക്കാരുമുണ്ട്. 
 
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി 15കോടിരൂപ വൈദ്യുതിബോര്‍ഡ് വിതരണംചെയ്തു. എന്നാല്‍ കരാര്‍ ജീവനക്കാരുടെ കുടുംബങ്ങളോട് കെഎസ്ഇബി അവഗണന തുടരുകയാണ്.