മണ്ഡലത്തിലെ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് പ്രഥമ പരിഗണന നല്കുമെന്ന് കെ എസ് ശബരിനാഥന്‍ എം എല്‍ എ. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അച്‌ഛന്‍ ജി കാര്‍ത്തികേയന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പമാണ് താനും പ്രവര്‍ത്തിക്കുന്നത്. ഇത് തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണം ചെയ്യും. കാര്‍ത്തികേയന്റെ മകനാണെന്നുള്ള വാത്സല്യം തനിക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മികച്ച സാമാജികനാകാന്‍ ശ്രമിക്കും. അരുവിക്കരയില്‍ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചുള്ള ആലോചനയിലാണ്. ഇക്കാര്യത്തെകുറിച്ച് പിന്നീട് വിശദീകരിക്കാമെന്നും ശബരീനാഥന്‍ പറഞ്ഞു.