സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ കെപിസിസി യോഗത്തില്‍ രൂക്ഷവിമര്‍ശനം. നികുതി വര്‍ധന സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്ന് വിഡി സതീശന്‍ എംഎല്‍എ യോഗത്തില്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ നികുതി പിരിവ് ഊര്‍ജിതമാക്കാതെ അധിക നികുതിഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്ത്. നികുതി വര്‍ധന പാര്‍ട്ടിയുടെ ഒരു വേദിയിലും ചര്‍ച്ച ചെയ്തില്ല. ഓര്‍ഡിനന്‍സിലൂടെ നികുതി വര്‍ധന നടപ്പാക്കിയത് ശരിയായില്ലെന്നും. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. സഭാസമ്മേളനം ചേര്‍ന്നു വേണമായിരുന്നു ഈ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ എന്നാല്‍ അത്തരത്തിലുള്ള യാതൊരു നീക്കവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാര്‍ട്ടി പുനസംഘടന മണ്ഡലംതലം വരെ മാത്രമേ ഉണ്ടാകൂവെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റിന്റെ നേത്രത്വത്തില്‍ നയിക്കുന്ന ജനപക്ഷ യാത്രയ്ക്ക് മുമ്പായി യൂത്ത് കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ ലഭിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും എം ലിജുവും യോഗത്തില്‍ ആവശ്യപ്പെട്ടു.