മാണിയേയും ജോര്‍ജിനേയും രക്ഷിക്കാന്‍ മുഖ്യമന്ത്രി ഓടിനടക്കുന്നു, ഇങ്ങനെ പോയാല്‍ പാര്‍ട്ടിയെ ആര് രക്ഷിക്കും?

Webdunia
തിങ്കള്‍, 6 ഏപ്രില്‍ 2015 (13:15 IST)
കെപിസിസി ഭാരവാഹി യോഗത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ രംഗത്ത്.  കെ എം മാണിയേയും പി സി ജോര്‍ജിനെയും രക്ഷിക്കാനായി മുഖ്യമന്ത്രി ഓടി നടക്കുകയാണെന്നും ഇങ്ങനെയായാല്‍ പാര്‍ട്ടിയെ ആരാണ് സംരക്ഷിക്കുക എന്നും രൂക്ഷമായി പ്രതികരിച്ചുകൊണ്ടാണ് സതീശന്‍ രംഗത്ത് വന്നത്.  സഭയിലെ അക്രമങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ നാണം കെടുന്ന അവസ്ഥയുണ്ടാക്കിയതായും സതീശന്‍ യോഗത്തില്‍ വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റിന്റെ വാക്കുകള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ വിലകല്‍പ്പിക്കണമെന്നു യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സര്‍ക്കാരും കെപിസിസി പ്രസിഡന്റും തമ്മില്‍ ആശയപരമായ അകലമുണ്ടെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ചിന്തിക്കുന്നു. ചര്‍ച്ചകളിലൂടെ പാര്‍ട്ടിയുടെ ഐക്യം മെച്ചപ്പെടുത്തി മുന്നോട്ടുപോകണം. മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള ഏകോപനം മെച്ചപ്പെടുത്തണമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.