തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന്‍ കെപിസിസി

Webdunia
വെള്ളി, 9 ഒക്‌ടോബര്‍ 2015 (17:08 IST)
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന്‍ ആവശ്യപ്പെട്ട് കെപിസിസി വീണ്ടും കീഴ്ഘടകങ്ങള്‍ക്കു സര്‍ക്കുലര്‍ അയച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാ പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കെപിസിസി വീണ്ടും സര്‍ക്കുലര്‍ അയച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കു പ്രാതിനിധ്യം ലഭിക്കുന്നില്ല. എല്ലാ തെരഞ്ഞെടുപ്പുകളിലും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ക്ക് സ്ക്രീനിംഗ് കമ്മിറ്റിയിലും അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.