മക്കളെ റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച് അമ്മ കാമുകനൊപ്പം ഒളിച്ചോടി. ഒളിച്ചോടിയ കാമിതാക്കളെ പിന്നീട് പോലീസ് പിടികൂടി. കട്ടിപ്പാറ സ്വദേശിനി സബിതയും കാമുകന്‍ കൃക്കൈപ്പറ്റ സ്വദേശി സെബാസ്‌റ്റ്യനും പിടിയിലായി. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ അലഞ്ഞ് നടന്ന കുട്ടികളെ പൊലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. മക്കളെ പിതാവായ ഷാജിക്കൊപ്പം വിട്ടു.
സബിതയും ഭര്‍ത്താവായ കെഎസ്‌ഇബി ജീവനക്കാരനായ ഭര്‍ത്താവും കട്ടിപ്പാറലയിലെ ഒരു ഫ്‌ളാറ്റിലാണ് താമിസിച്ച് വന്നത്. ഫ്‌ളാറ്റിനോട് ചേര്‍ന്നുള്ള വാടകവീട്ടില്‍ താമസിച്ചിരുന്ന പെയിന്റിംഗ് തൊഴിലാളിയായിരുന്ന ആന്റോയോടൊപ്പം സബിത ഒളിച്ചോടുകയായിരുന്നു. സബിതയുടെ മക്കള്‍ക്ക് ട്യൂഷനെടുത്തിരുന്ന ആളാണ് ആന്റോ. ഈ സൌഹൃദമാണ് പ്രണയത്തിലേക്ക് വഴിമാറിയത്.
തുടര്‍ന്ന് സെപ്‌റ്റംബര്‍ ഒന്നിന് അമ്മയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് സബിത പത്തും രണ്ടും വയസുള്ള പെണ്‍മക്കളേയും മൂന്ന് വയസുള്ള മകനേയും കൂട്ടി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തി. തുടര്‍ന്ന് കുട്ടികളെ സ്റ്റേഷനില്‍ ഉപേക്ഷിക്ഷിച്ച് യുവതി കാമുകനൊപ്പം പോവുകയായിരുന്നു. മക്കളെ കാണാനില്ലെന്ന് പൊലീസില്‍ പിതാവ് ഷാജി നല്‍കിയ പരാതിപ്രകാരം സബിതയുടെ മൊബൈ നമ്പര്‍ പിന്തുടര്‍ന്നപ്പോള്‍ ഇവര്‍ കൊല്ലത്ത് എത്തിയതായി കണ്ടെത്തി. തുടര്‍ന്ന് അവിടെനിന്നാണ് അറസ്‌റ്റ് ചെയ്‌തത്.
മക്കളെ ഉപേക്ഷിക്കുന്നതിനു മുമ്പ് സബിത ഇവരുമായി കൊല്ലം, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ താമസിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മക്കളെ ഉപേക്ഷിയ്‌ക്കാനുള്ള ക്രൂരത, ജുവനൈല്‍ ജസ്‌റ്റിസ് ആക്‌ട് 23 പ്രകാരം കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരത എന്നീ വകുപ്പുകള്‍ ചേര്‍ത്ത് സബിതയ്ക്കെതിരെ പോലീസ് കേസ് റജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.