കോഴിക്കോട് തോട്ടില്‍ അലക്കിക്കൊണ്ടിരുന്ന യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 24 ഒക്‌ടോബര്‍ 2024 (19:08 IST)
കോഴിക്കോട് തോട്ടില്‍ അലക്കിക്കൊണ്ടിരുന്ന യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു. അടിവാരം പൊട്ടികൈയില്‍ കിളിയന്‍ കാടന്‍ വീട്ടില്‍ സജ്‌നയാണ് മരിച്ചത്. അലക്കിക്കൊണ്ടിരിക്കെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് കാണാതായ സജ്നയ്ക്കായി തിരച്ചില്‍ നടത്തിയിരുന്നു. 
 
മൂന്ന് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സജ്നയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവരാണ് സജ്‌ന ഒഴുക്കില്‍പെട്ട വിവരം നാട്ടുകാരെ അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article