കുടുംബശ്രീ സിഡിഎസിൽ 33 ലക്ഷത്തിൻ്റെ വെട്ടിപ്പ് : അക്കൗണ്ടൻ്റ് അറസ്റ്റിൽ

എ കെ ജെ അയ്യർ

ശനി, 12 ഒക്‌ടോബര്‍ 2024 (15:32 IST)
കോഴിക്കോട് : കുടുംബശ്രീ സി.ഡി.എസിൽ 33 ലക്ഷത്തിൻ്റെ വെട്ടിപ്പ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അക്കൗണ്ടൻ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. കാക്കൂർ പി.സി. പാലം മുണ്ടാടി മീത്തൽ എം.എം. ജിതിൻ എന്ന 28 കാരനാണ് അറസ്റ്റിലായത്. എന്നാൽ ഇയാൾക്കെതിരെ പരാതി ഉണ്ടായപ്പോൾ തന്നെയാണ് ഡി.വൈ. എഫ് ഐ മേഖലാ സെക്രട്ടറി പദവിയിൽ നിന്നും സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നതായി പാർട്ടി നേതൃത്വം വെളിപ്പെടുത്തി.
 
വനിതാ വികസന കോർപ്പറേഷൻ കുടുംബശ്രീ അംഗങ്ങൾക്ക് വിതരണം ചെയ്യാനായി 4.2 കോടി രൂപാ നൽകിയിരുന്നു. ഇതിൻ്റെ തിരിച്ചടവിലേക്ക് കുടുംബശ്രീ യൂണിറ്റുകൾ സി.ഡി.എസിൽ പണം അടച്ചിരുന്നു. എന്നാൽ ഇടപാടുകൾ മുഴുവൻ പൂർത്തിയാക്കാത്തത് ശ്രദ്ധയിൽ പെട്ടപ്പോൾ വരാതി ഉയന്നു. തുടർന്നു നടന്ന ഓഡിറ്റിംഗിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് സി ഡി എസ് മെമ്പർ പരാതി നൽകി. സംഭവം വെളിച്ചത്തു വന്നതോടെ സി.ഡി.എസ് ചെയർപേഴ്സൺ വൈസ് ചെയർപേഴ്സൺ എന്നിവർ രാജി വച്ചിരുന്നു. പരാതിയെ തുടർന്നാണ് അക്കൗണ്ടൻ്റിനെ അറസ്റ്റ് ചെയ്തത്. എന്നാൽ വെട്ടിപ്പിനു പിന്നിൽ അക്കൗണ്ടൻ്റ് മാത്രമാണോ എന്നാണ് പോലീസ് സംശയിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍