Kerala Rain News: സംസ്ഥാനത്ത് ഇന്നും മഴ തന്നെ, 8 ജില്ലകളിൽ യെല്ലോ അലർട്ട്

അഭിറാം മനോഹർ

ശനി, 12 ഒക്‌ടോബര്‍ 2024 (08:37 IST)
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. മഴസാധ്യത കണക്കിലെടുത്ത് ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും. 
 
 അറബിക്കടലില്‍ ന്യൂനമര്‍ദ്ദവും ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴികളും രൂപപ്പെട്ടതാണ് മഴ കനക്കാന്‍ കാരണം. അറബിക്കടലിലെ ശക്തി കൂടി ന്യൂനമര്‍ദം പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. മഹാരാഷ്ട്ര തീരത്തെ മധ്യ കിഴക്കന്‍ അറബിക്കടല്‍ മുതല്‍ തെക്കന്‍ കേരള തീരത്തിന് സമീപം തെക്ക് കിഴക്കന്‍ അറബിക്കടല്‍ വരെ ന്യൂനമര്‍ദ്ദപാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്.
 
 ഞായറാഴ്ച പത്തനംതിട്ട, കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂര്‍,പാലക്കാട് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി,പാലക്കാട്,മലപ്പുറംകോഴിക്കോട്,വയനാട്,കണ്ണൂര്‍ ജില്ലകളിലും ചൊവ്വാഴ്ച പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍