ഉറക്കിക്കിടത്തിയ ശേഷം തുണി അലക്കാന്‍ പോയി; കോഴിക്കോട് മൂന്ന് വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍
ശനി, 3 ഫെബ്രുവരി 2024 (20:13 IST)
മൂന്ന് വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്പ്രയില്‍ ആല്‍ബിന്‍-ജോബിറ്റ ദമ്പതികളുടെ മകള്‍ അനീറ്റയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കുഞ്ഞിനെ ഉറക്കിക്കിടത്തി മാതാവ് തുണി അലക്കാന്‍ പോയി, തിരിച്ചെത്തിയപ്പോഴാണ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
ഉടന്‍തന്നെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article