കൊടുവള്ളിയില്‍ ഫ്രൈഡ് ചിക്കനും മയോണൈസും കഴിച്ച ആറു പേര്‍ക്ക് ഭക്ഷ്യവിഷബാധ

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 31 ഓഗസ്റ്റ് 2023 (16:04 IST)
കൊടുവള്ളിയില്‍ ഫ്രൈഡ് ചിക്കനും മയോണൈസും കഴിച്ച ആറു പേര്‍ക്ക് ഭക്ഷ്യവിഷബാധ. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. യമ്മി ഫ്രൈഡ് ചിക്കന്‍ എന്ന ഭക്ഷണശാലയില്‍ നിന്നാണ് ചിക്കനും മയോണൈസും കഴിച്ചത്. നടക്കാവ് സ്വദേശികളായ ആറു പേര്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. പിന്നാലെ ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
ശര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. മയോണൈസ് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തി മയോണൈസ് കഴിക്കാത്തവര്‍ക്ക് അസ്വസ്ഥതകള്‍ ഒന്നും ഉണ്ടായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article