വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പത് തൊഴിലാളികള്‍ മരിച്ചു; രണ്ടുപേരുടെ നില അതീവ ഗുരുതരം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 25 ഓഗസ്റ്റ് 2023 (17:24 IST)
വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പത് തൊഴിലാളികള്‍ മരിച്ചു. രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. തേയില തൊഴിലാളികളായിരുന്നും ജീപ്പില്‍ ഉണ്ടായിരുന്നത്. 12 പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. ആശുപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ ഒന്‍പതുപേരും മരണപ്പെട്ടു.
 
ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. ജീപ്പില്‍ ഉണ്ടായിരുന്നവരില്‍ 11 പേരും സ്ത്രീകളായിരുന്നു. ജോലികഴിഞ്ഞ് വരുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍