കാണാതായ വിദ്യാർത്ഥിനിയെ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യര്‍

വെള്ളി, 25 ഓഗസ്റ്റ് 2023 (19:47 IST)
കോഴിക്കോട്: കോഴിക്കോട്ടെ തൊട്ടിൽപാലത്തു നിന്ന് കാണാതായ കോളേജ് വിദ്യാർത്ഥിനിയെ വിവസ്ത്രയാക്കി കാലുകൾ കെട്ടിയിട്ട നിലയിൽ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തി. കോളേജിലേക്ക് പോയ പെൺകുട്ടിയെ  ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുതലാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്തിയ വീട്ടിൽ നിന്ന് എം.ഡി.എം.എ ലഹരി മരുന്നും കണ്ടെടുത്തിട്ടുണ്ട്. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പോലീസ് പെൺകുട്ടിയെ കണ്ടെത്തിയത്.

ആ പ്രദേശത്തെ ലഹരിക്ക് അടിമയായ യുവാവാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പോലീസിന്റെ കണക്കുകൂട്ടലുകൾ. ഇതുമായി ബന്ധപ്പെട്ടു പോലീസ് വ്യാപകമായ അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍