കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം ആലുവ മാര്‍ക്കറ്റില്‍ കണ്ടെത്തി. പെണ്‍കുട്ടിക്കായുള്ള തിരച്ചില്‍ നടക്കുന്നതിനിടെയാണ് മൃതദേഹം മാര്‍ക്കറ്റില്‍ കണ്ടെത്തിയത്. ആലുവയില്‍ കാണാതായ പെണ്‍കുട്ടിയുടേതാണ് മൃതദേഹമെന്ന് വ്യക്തമായി. ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലാണ് മൃതേദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ബീഹാര്‍ സ്വദേശികളായ ദമ്പതികളുടെ മകളെ ആലുവയില്‍ നിന്ന് കാണാതായത്.