ചെറുതോണി പാറേമാവില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു അബ്ദുള്‍ സലാം. ഫോണ്‍ വിളിച്ചിട്ട് എടുക്കാതെ വന്നതോടെ ബന്ധുക്കള്‍ വീട്ടുടമയെ വിവരം അറിയിച്ചു. വീട്ടുടമസ്ഥന്‍ വന്ന് നോക്കിയപ്പോള്‍ ആണ് അബ്ദുള്‍ സലാമിന്റെ മൃതദേഹം കസേരയില്‍ ഇരിക്കുന്നതായി കണ്ടത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.