ആശുപത്രിയിൽ മൃതദേഹം മാറിനൽകിയ സംഭവത്തിൽ രണ്ടു ജീവനക്കാർക്ക് സസ്‌പെൻഷൻ

ഞായര്‍, 2 ജൂലൈ 2023 (17:12 IST)
കൊല്ലം: ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചരുന്ന മൃതദേഹം ബന്ധുക്കൾക്ക് മാറി നൽകിയ സംഭവത്തിൽ രണ്ടു ആശുപത്രി ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കടയ്ക്കൽ വാക്കിക്കോണം ഗോകുലത്തിൽ വാമദേവൻ (68) എന്നയാളുടെ മൃതദേഹത്തിന് പകരം ബന്ധുക്കൾക്ക് നൽകിയത് കടയ്ക്കൽ സ്വദേശി രാജേന്ദ്രന്റെ മൃതദേഹമായിരുന്നു.
 
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാമദേവൻ കഴിഞ്ഞ ദിവസമായിരുന്നു മരിച്ചത്. തുടർന്ന് മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് രാവിലെ ബന്ധുക്കൾ എത്തി മൃതദേഹം ഏറ്റുവാങ്ങി ആംബുലൻസിൽ വീട്ടിൽ കൊണ്ടുവന്നു. എന്നാൽ ആംബുലൻസിൽ നിന്ന് പുറത്തെടുത്തപ്പോഴാണ് മൃതദേഹം മാറിയത് കണ്ടെത്തിയത്.
 
തുടർന്ന് മൃതദേഹം ആശുപത്രിയിൽ എത്തിച്ചു. വാക്കേറ്റമുണ്ടായതോടെ കടയ്ക്കൽ പോലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയും പിന്നീട് വാമദേവൻ മൃതദേഹം നൽകുകയും ചെയ്തു. എന്നാൽ മൃതദേഹം ബന്ധുക്കളെ കാണിച്ചിരുന്നു എന്നാണു ആശുപത്രി അധികൃതർ പറയുന്നത്. ഏറെ നാളായി വാമദേവൻ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നതിനാൽ ഒറ്റ നോട്ടത്തിൽ ബന്ധുക്കൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല എന്നതാവാം മാറിപ്പോകാൻ കാരണം.എന്നാണ്.
 
വിവരം അറിഞ്ഞു ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തെറ്റുകയും അന്വേഷണ വിധേയമായി ആശുപത്രിയിലെ ഗ്രേഡ് രണ്ടു ജീവനക്കാരി രഞ്ജിനി, നഴ്സ് ഉമാ എന്നിവരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍