കിണറ്റിൽ അധ്യാപകന്റെ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത

ചൊവ്വ, 28 മാര്‍ച്ച് 2023 (14:00 IST)
കാസർകോട്: കാണാതായ അധ്യാപകന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയതിൽ ദുരൂഹത. ബദിയടുക്ക മാന്യയിലെ താമസക്കാരനും മട്ടന്നൂർ വെള്ളിയാപറമ്പ് പുത്തൻവീട്ടിൽ പി.വി.പ്രദീപ് കുമാറിന്റെ (48) മൃതദേഹമാണ് കണ്ടെത്തിയത്.
 
അഴുകിയ നിലയിൽ കാസർകോട് അശ്വനി നഗറിലെ സ്വകാര്യ ആശുപത്രിക്കു സമീപത്തെ കിണറ്റിൽ ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. 22 മുതൽ ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ചു ബദിയടുക്ക പോലീസിൽ പരാതി നൽകിയിരുന്നു.
 
ഇദ്ദേഹം അടുത്തിടെ ജോലിയിൽ നിന്ന് വി.ആർ.എസ് എടുത്തിരുന്നു. സഹപ്രവർത്തകർ യാത്രയയപ്പും നൽകിയിരുന്നു. ഭാര്യ ടി.വി.രമ്യ ബൺപത്തടുക്ക  എസ്.ഡി.പി.എ യു.പി.സ്‌കൂൾ അധ്യാപികയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍