കോഴിക്കോട് മാതാവ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍
ശനി, 15 ഒക്‌ടോബര്‍ 2022 (12:13 IST)
കോഴിക്കോട് മാതാവ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊടുവള്ളി കൊല്ലാന്‍കണ്ടി സ്വദേശിനി ലുബ്‌നാ ഫൈബീന്റെ മകള്‍ മറിയം നസീര്‍ ആണ് മരിച്ചത്. കുട്ടി വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അമ്മ ഓടിച്ച കാര്‍ നിയന്ത്രണം വിട്ടു കുട്ടിയെ ഇടിക്കുകയായിരുന്നു. 
 
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആയിരുന്നു സംഭവം. കാര്‍ വീടിന്റെ ഭിത്തിയില്‍ ഇടിച്ചാണ് നിന്നത്. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article