കോഴിക്കോട് അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 2 മാര്‍ച്ച് 2022 (06:30 IST)
കോഴിക്കോട് അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. വടകര കോട്ടാക്കല്‍ ബീച്ച് സ്വദേശി സല്‍സബീല്‍ ആണ് മരിച്ചത്. 18 വയസായിരുന്നു. വെള്ളച്ചാട്ടത്തില്‍ കുളിക്കാനായി ഇറങ്ങുന്നതിനിടെ പാറയില്‍ തെന്നിവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നാട്ടുകാര്‍ ഇവരോട് വെള്ളച്ചാട്ടത്തില്‍ ഇറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article