സംശയരോഗം: ഭാര്യയെ കുത്തിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങിമരിച്ചു

Webdunia
വ്യാഴം, 9 ജൂലൈ 2015 (12:44 IST)
സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരുക്കേല്‍പ്പിച്ചതിനു ശേഷം തൂങ്ങിമരിച്ചു. കോഴിക്കോട് പന്തീരങ്കാവില്‍ ആണ് സംഭവം. പള്ളിപ്പുറം ചേരിപ്പാറ റോഡില്‍ മുട്ടന്‍ചേരി കിഴിയന്‍ ശൈലേഷ്‌കുമാര്‍ (41) ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. 
 
ശൈലേഷിന്റെ കുത്തേറ്റ് പുറത്തേക്കിറങ്ങി ഓടിയ ഭാര്യ സവിത (35) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ കഴുത്തിനും വയറിനുമാണ് കുത്തേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം. 
 
മറ്റൊരാളുമായി ഭാര്യക്ക് ഉണ്ടായിരുന്ന അടുപ്പമാണ് സംഭവത്തിന് കാരണമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. ഭാര്യാകാമുകനെ ശൈലേഷ് ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ഇതിന് ശേഷമാണ് ഇയാൾ വീട്ടിലെത്തി സബിതയെ കുത്തിയത്.