കോഴിക്കോട് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

ശ്രീനു എസ്
ബുധന്‍, 14 ജൂലൈ 2021 (12:22 IST)
കോഴിക്കോട് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് നരിപ്പറ്റ സ്വദേശി അബ്ദുള്‍ ജാബിര്‍, കേളോത്ത് റഹീസ്, പൂതപാറ സ്വദേശി ജെറിന്‍ എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ഒന്‍പതുമണിക്ക് കുറ്റ്യാടിക്കടുത്ത് വേളത്താണ് അപകടം നടന്നത്. 
 
അപകടത്തെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ മരണപ്പെട്ടിരുന്നു. മഴയും അമിതവേഗതയുമാണ് അപകടകാരണമെന്നാണ് കണക്കാക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article