നാലു വോട്ട് ലഭിക്കാന്‍ വേണ്ടി രാഷ്‌ട്രീയ ചെറ്റത്തരം കാണിക്കുന്ന നയമല്ല എല്‍ ഡി എഫിന്റേത് : പിണറായി

Webdunia
വെള്ളി, 29 ഏപ്രില്‍ 2016 (13:47 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ്‌-ആര്‍ എസ് എസ്‌ രഹസ്യധാരണയുണ്ടെന്ന് സി പി എം പോളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌ ഈ രഹസ്യ കൂട്ടുകെട്ടിന്‌ നേതൃത്വം നല്‍കുന്നതെന്നും പിണറായി വ്യക്തമാക്കി.
 
നാലു വോട്ട് ലഭിക്കുന്നതിനു വേണ്ടി രാഷ്‌ട്രീയ ചെറ്റത്തരം കാണിക്കുന്ന നയമല്ല എല്‍ ഡി എഫിന്റേതെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു. ഇരുപാര്‍ട്ടികളും വോട്ട്‌ പരസ്‌പരം വെച്ചുമാറിയ്‌ക്കൊണ്ടാണ്‌ ഈ രഹസ്യബന്ധം തുടര്‍ന്നുകൊണ്ടിരിക്കുന്നത്‌. ആര്‍ എസ് എസിന്‌ ജയിക്കേണ്ട മണ്ഡലങ്ങളില്‍ യു ഡി എഫ്‌ വോട്ട്‌ മറിച്ച്‌ നല്‍കും. ചിലയിടങ്ങളില്‍ ആര്‍ എസ് എസ്‌ തിരിച്ചും സഹായിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article