മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Webdunia
വ്യാഴം, 4 ഫെബ്രുവരി 2016 (13:25 IST)
മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഇടുക്കി തങ്കമണി പുത്തന്‍പുര ബസന്‍റ് ജോസ് എന്ന 24 കാരനാണു മുങ്ങിമരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് നാഗമ്പടം ക്ഷേത്രത്തിനടുത്ത് മണപ്പുറം പഞ്ചായത്ത് കടവിലാണ് ദുരന്തം നടന്നത്. റിലയന്‍സ് ഡിജിറ്റല്‍ ഹോം എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ബസന്‍റ് ആനന്ദ്, സജീഷ് എന്നിവരുമൊത്തായിരുന്നു കുളിക്കാനിറങ്ങിയത്. ആറ്റില്‍ നീന്തുമ്പോള്‍ കൈകള്‍ കുഴഞ്ഞ് ബസന്‍റ് വെള്ളത്തിനടിയിലേക്ക് താഴുകയായിരുന്നു.

സുഹൃത്തുക്കളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ബസന്‍റിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഗ്നിശമനസേനയുടെ സ്കൂബാ ഡൈവിംഗ് വിദഗ്ദ്ധന്‍ ഷാജിയാണ് മൃതദേഹം കണ്ടെത്തിയത്.