കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തി തലച്ചുമടായി പൊലീസ് സ്റ്റേഷനുമുന്നില്‍ കൊണ്ടുവന്നിട്ടു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 17 ജനുവരി 2022 (09:39 IST)
കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തി തലച്ചുമടായി പൊലീസ് സ്റ്റേഷനുമുന്നില്‍ കൊണ്ടുവന്നിട്ടു. വിമലഗിരി സ്വദേശിയായ ഷാന്‍ ബാബുവിനെയാണ് കൊലപ്പെടുത്തി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുമുന്നില്‍ കൊണ്ടുവന്നിട്ടത്. ഗുണ്ട ലിസ്റ്റിലുള്ള കെടി ജോമാനാണ് കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് രാവിലെ നാലുമണിയോടെയാണ് സംഭവം. 
 
ഉടനെ ഷാന്‍ ബാബുവിനെ ആശുപത്രിയില്‍ പൊലീസുകാര്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article