കോട്ടയത്ത് ഏഴുമാസം മുന്‍പ് വിവാഹിതനായ യുവാവ് ഭാര്യവീട്ടില്‍ മരിച്ച നിലയില്‍; ദുരൂഹത

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 22 നവം‌ബര്‍ 2021 (08:31 IST)
ഏഴുമാസം മുന്‍പ് വിവാഹിതനായ യുവാവ് ഭാര്യവീട്ടില്‍ മരിച്ച നിലയില്‍. ഈരാറ്റുപേട്ട സ്വദേശി അഷ്‌കറാണ് മരിച്ചത്. മുതുകുളത്തെ ഭാര്യ മഞ്ചുവിന്റെ വീട്ടിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ട് വിവാഹതരായത്. ഇന്ന് രാവിലെ ആറരയോടെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അഷ്‌കറിന്റെ ബന്ധുക്കള്‍ പറയുന്നു. പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. 

അനുബന്ധ വാര്‍ത്തകള്‍

Next Article