ജോളിയുമായി അന്വേഷണ സംഘം പൊന്നാമറ്റത്ത്; കൂകി വിളിച്ച് നാട്ടുകാർ; കനത്ത സുരക്ഷ

തുമ്പി എബ്രഹാം
വെള്ളി, 11 ഒക്‌ടോബര്‍ 2019 (12:27 IST)
കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യെ തെ​ളി​വെ​ടു​പ്പി​നാ​യി പൊന്നാമറ്റത്തേ​ക്ക് കൊ​ണ്ടു​പോ​യി. കൊ​ല​ന​ട​ത്താ​നാ​യി ജോ​ളി ഉ​പ​യോ​ഗി​ച്ച സ​യ​നൈ​ഡ് ക​ണ്ടെ​ത്താ​നാ​ണ് പൊലീ​സ് പ്ര​ധാ​ന​മാ​യും ശ്ര​മി​ക്കു​ന്ന​ത്. സ​യ​നൈ​ഡ് പൊ​ന്നാ​മ​റ്റം വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ചു​വ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ൽ ജോ​ളി മൊഴി ന​ൽ​കിയിരുന്നു. ജോ​ളി​ക്കൊ​പ്പം അ​റ​സ്റ്റി​ലാ​യ പ്ര​ജി​കു​മാ​റി​നെ​യും മാ​ത്യു​വി​നെ​യും പൊ​ന്നാ​മ​റ്റ​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ പ്ര​തി​ഷേ​ധം ഭ​യ​ന്ന് വ​ലി​യ സു​ര​ക്ഷ​യാ​ണ് പൊ​ലീ​സ് ഇവിടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 
 
ജോ​ളി ജോ​ലി ചെ​യ്ത​തെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട എ​ൻ​ഐ​ടി ക്യാംപ​സി​നു സ​മീ​പ​മു​ള്ള ഫ്ലാ​റ്റി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ഇവിടെ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​രം. ഈ ​മാ​സം 16 വ​രെ​യാ​ണ് ജോ​ളി​യെ​യും കൂ​ട്ടു​പ്ര​തി​ക​ളെ​യും താമര​ശേ​രി ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോട​തി ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്. 11 ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യാ​ണ് പൊലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ങ്കി​ലും ആറ് ദി​വ​സ​ത്തേ​ക്കാ​ണ് അ​നു​വ​ദി​ച്ച​ത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article