കോന്നിയിലെ പെണ്‍കുട്ടികളുടെ പോസ്റ്റ് മോര്‍ട്ടം രാത്രിയില്‍; വിവാദം കൊഴുക്കുന്നു

Webdunia
വെള്ളി, 17 ജൂലൈ 2015 (09:38 IST)
റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോന്നിയിലെ പെണ്‍കുട്ടികളുടെ പോസ്റ്റ് മോര്‍ട്ടം സംബന്ധിച്ച വിവാദം പുതിയ തലങ്ങളിലേക്ക്. പോസ്റ്റ് മോര്‍ട്ടം രാത്രിയില്‍ നടത്തിയത് സമ്മര്‍ദ്ദത്തിന് വഴങ്ങിയും നിയമ വിരുദ്ധവുമായിട്ടന്ന ആരോപണവുമായി ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.

രാത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യിച്ചത് നിയമ വിരുദ്ധമാണ്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജനെ സമ്മര്‍ദ്ദത്തിലാക്കിയാണ് രാത്രിയില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയതെന്ന് പൊലീസ് സര്‍ജന്‍സ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയുള്ള പോസ്റ്റ് മോര്‍ട്ടം റിസല്‍റ്റ് തെറ്റാനിടയാക്കുമെന്നും അസോസിയേഷന്‍ പറഞ്ഞു.

രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗത്തിന് രാത്രി ഏഴു മണിക്ക് ശേഷം പെണ്‍കുട്ടികളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തേണ്ടി വന്നത്. ഇത് നിയമ വിരുദ്ധമായ പ്രവണതയാണ്. പകല്‍ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് ഇപ്പോഴത്തെ സമയമെന്നും ഡോക്ടര്‍മാരുടെ സംഘടന പറഞ്ഞത്.