98 പവനും അഞ്ച് ലക്ഷവും കാറും; ബാങ്ക് ജീവനക്കാരനായ സൂരജിനെ കൊലപാതകിയാക്കിയത് പണത്തോടുള്ള അതിമോഹം

ശ്രീനു എസ്
തിങ്കള്‍, 25 മെയ് 2020 (17:31 IST)
സൂരജിനെ കൊലപാതകിയാക്കിയത് പണത്തോടുള്ള അതിമോഹം. ബാങ്കിലെ ഉയര്‍ന്ന ശമ്പളത്തിലുള്ള ജോലിയും വീട്ടിലെ ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയിലും അടങ്ങാത്ത ദുരാഗ്രഹമാണ് സൂരജിനെകൊണ്ട് ദാരുണമായ കൊലപാതകം ചെയ്യിച്ചതെന്നാണ് പൊലീസിന് മനസിലാകുന്നത്. ഉത്രയെ സൂരജിന് വിവാഹം ചെയ്തുകൊടുക്കുമ്പോള്‍ ഉത്രയുടെ വീട്ടുകാര്‍ സമ്മാനമായി നല്‍കിയത് 98 പവനും അഞ്ചുലക്ഷം രൂപയും ഒരു കാറുമായിരുന്നു. ഇതുകൂടാതെ സൂരജ് എല്ലാമാസവും ഉത്രയുടെ കുടുംബത്തില്‍ നിന്ന് 8000 രൂപവീതം വാങ്ങിയിരുന്നു. പണത്തിനായി സൂരജ് നിരന്തരം വഴക്കിടാറുണ്ടെന്നും മൊഴിയിലുണ്ട്.
 
ഉത്രയെ ഒഴിവാക്കി പുതിയൊരു ജീവിതത്തിനായിരുന്നു സൂരജ് പദ്ധതി ഇട്ടിരുന്നത്. മൂന്നു തവണയാണ് ഉത്രയുടെ അടുത്ത് സൂരജ് പാമ്പിനെ കൊണ്ടിടുന്നത്. ആദ്യത്തെ തവണ പമ്പിനെ കണ്ട് ഉത്ര നിലവിളിച്ചതിനെ തുടര്‍ന്ന് സൂരജ് പാമ്പിനെ ചാക്കിലാക്കുകയായിരുന്നു. പിന്നീട് അണലിയെ കൊണ്ട് കടിപ്പിക്കുകയും ആശുപത്രിയില്‍ കൊണ്ടുപോകാതെ വേദനയ്ക്കുള്ള മരുന്ന് നല്‍കി ഉറങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. പിന്നീട് ചികിത്സയിലിരിക്കെ സ്വന്തം വീട്ടില്‍ വച്ചാണ് ഉത്രയ്ക്ക് മൂര്‍ഖന്റെ കടി ഏല്‍ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article