കൊല്ലത്ത് യുവതിയെ വീട്ടില്‍ കയറി ആക്രമിച്ചു; അഞ്ചു സ്ത്രീകള്‍ക്കെതിരെ കേസ്

സിആര്‍ രവിചന്ദ്രന്‍
ശനി, 29 ജൂണ്‍ 2024 (20:07 IST)
കൊല്ലത്ത് യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ അഞ്ചു സ്ത്രീകള്‍ക്കെതിരെ കേസ്. കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നത്. തെന്മല ചെറുക്കടവ് പതിനാലേക്കാര്‍ മധു ഭവനില്‍ സുരാജയെയാണ് വീട്ടില്‍ കയറി സ്ത്രീകള്‍ ആക്രമിച്ചത്. സംഭവത്തില്‍ തെന്മല ചെറുക്കടവ് സ്വദേശിനികളായ ഗീത,ജയ, മാളു, സരിത, വസന്തകുമാരി എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
 
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. വായ്പാ അടവുമായി ബന്ധപെട്ടു ഉണ്ടായ തര്‍ക്കമാണ് അക്രമത്തിലെത്തിയത്. അനധികൃതമായി സംഘം ചേരല്‍, പൊതു സ്ഥലത്ത് ലഹള ഉണ്ടാക്കല്‍, അശ്ലീലപദപ്രയോഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article