മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 1 മെയ് 2024 (08:26 IST)
കൊല്ലം ശാസ്താംകോട്ട സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് 12 വര്‍ഷം മുന്‍പ് കാണാതായ മൂക്കുത്തിയുടെ ഭാഗം കണ്ടെത്തി. ഒരു സെന്റിമീറ്റര്‍ നീളത്തിലുള്ള മൂക്കുത്തിയുടെ ഭാഗമാണ് കണ്ടെത്തിയത്. കൊച്ചി അമൃത ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി വിഭാഗം മേധാവി ഡോ.ടിങ്കു ജോസഫിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ കൂടാതെ മൂക്കുത്തിയുടെ പുറത്തെടുത്തത്.
 
കഴിഞ്ഞയാഴ്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായപ്പോള്‍ നടത്തിയ സ്‌കാനിങ്ങിലാണ് ശ്വാസകോശത്തില്‍ എന്തോ തറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കൊച്ചി അമൃത ആശുപത്രിയിലേക്കെത്തുകയായിരുന്നു. ഊരിപ്പോയ മൂക്കുത്തിയുടെ ഭാഗം മൂക്കിനുള്ളിലൂടെ വായിലെത്തി ശ്വാസകോശത്തിലേക്ക് പോയതാകാമെന്നാണ് കരുതുന്നത്. 12 വര്‍ഷം മുന്‍പാണ് വീട്ടമ്മയ്ക്ക് മൂക്കുത്തിയുടെ ചങ്കിരി നഷ്ടമായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article