കൊല്ലത്ത് ആറാം ക്ലാസുകാരനെ തല്ലിച്ചതച്ച് ട്യൂഷന്‍ അദ്ധ്യാപകന്‍; പരാതിയുമായി മാതാപിതാക്കള്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (12:59 IST)
കൊല്ലത്ത് ആറാം ക്ലാസുകാരനെ തല്ലിച്ചതച്ച് ട്യൂഷന്‍ അദ്ധ്യാപകന്‍. കൊല്ലം പട്ടത്താനത്തെ അക്കാദമിയെന്ന ട്യൂഷന്‍ സെന്ററിലെ റിയാസെന്ന അധ്യാപകനാണ് ആറാം ക്ലാസുകാരനെ മര്‍ദിച്ചത്. സംഭവത്തില്‍ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി.
 
ഹോംവര്‍ക്ക് കൊടുത്തത് ചെയ്യാത്തതിനെ തുടര്‍ന്ന് ചോദ്യം ചെയ്ത അധ്യാപകനോട് കുട്ടി കള്ളം പറഞ്ഞെന്നാണ് അധ്യാപകന്റെ വാദം. ഹോംവര്‍ക്ക് എഴുതിയിട്ടുണ്ടെന്നും ഇപ്പോള്‍ കയ്യിലില്ലെന്നുമായിരുന്നു കുട്ടി അധ്യാപകനോട് പറഞ്ഞത്. ഇതേതുടര്‍ന്ന് പ്രകോപിതനായ റിയാസ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
Next Article