മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 12 ജൂലൈ 2023 (16:22 IST)
മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. ഉച്ചയ്ക്ക് ഒന്നരയോടെ കൊട്ടാരക്കര പുലമണ്‍ ജങ്ഷനിലാണ് സംഭവം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്ത രോഗിയുമായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ആംബുലന്‍സിലാണ് ഇടിച്ചത്.
 
കൊട്ടാരക്കര പുലമണ്‍ ജങ്ഷനിലെ സിഗ്‌നലില്‍ വച്ച് മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലന്‍സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രോഗിയുമായി എത്തിയ ആംബുലന്‍സ് മറിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article