യൂത്ത് കേണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് പത്തനാപുരത്ത് ഇന്ന് ഹര്‍ത്താല്‍

ശ്രീനു എസ്
തിങ്കള്‍, 18 ജനുവരി 2021 (09:13 IST)
യൂത്ത് കേണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് പത്തനാപുരത്ത് ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍. ഇന്നലെ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ യുടെ വീട്ടിലേക്ക് യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. ഈസംഭവത്തിലാണ് ആരോപണം.
 
അതേസമയം ഇന്നലെ കൊല്ലം ചവറയില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിനുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറ് നടന്നിരുന്നു. ചവറയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഗണേഷ് കുമാര്‍. സംഘര്‍ഷമുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നതിനാല്‍ പൊലീസ് സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ പൊലീസിനെ മറികടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article