കുഞ്ഞിന്റെ കഴുത്തറുത്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം: കാരണമായത് കാന്‍സറും സാമ്പത്തിക ബാധ്യതയും

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 20 മാര്‍ച്ച് 2025 (11:41 IST)
കൊല്ലത്ത് കുഞ്ഞിന്റെ കഴുത്തറുത്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് കാരണമായത് കാന്‍സറും സാമ്പത്തിക ബാധ്യതയും. നാടിന് വലിയ വേദന നല്‍കിയാണ് കഴിഞ്ഞദിവസം അജീഷും കുടുംബവും ഈ ലോകത്തോട് യാത്ര പറഞ്ഞത്. കുഞ്ഞിന്റെ ചികിത്സയ്ക്കായി വലിയസാമ്പത്തിക ബാധ്യത അജീഷിനുണ്ടായിരുന്നു. പിന്നാലെ തനിക്ക് രക്താര്‍ബുദം കൂടി പിടിപെട്ടതോടെ അയാള്‍ തകരുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
 
കൊല്ലം താന്നി ബിഎസ്എന്‍എല്‍ ഓഫീസിന് സമീപമാണ് അജീഷും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. രണ്ടര വയസ്സുകാരനായ ആദിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ തൂങ്ങിമരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കട്ടിലിലും ദമ്പതികളുടെത് തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍